മാണിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പി സി ജോര്‍ജ്

Posted on: December 12, 2014 7:42 pm | Last updated: December 13, 2014 at 10:11 am

p c georgeകോട്ടയം: ബാര്‍ കോഴ വിഷയത്തില്‍ ധനമന്ത്രി കെ എം മാണിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്. ഗൂഢാലോചനക്ക് പിന്നില്‍ ആരാണെന്ന് അറിയാം. യു ഡി എഫില്‍ ഉള്ളവരുണ്ടോയെന്ന സാധ്യത തള്ളിക്കളയാനാകില്ല. പേര് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.