Connect with us

International

മുര്‍സി ക്യാബിനറ്റിലെ മന്ത്രിക്ക് 10 വര്‍ഷം തടവ്

Published

|

Last Updated

കൈറോ: ഈജിപ്ത് മുന്‍ പ്രസിഡന്റ് മുര്‍സിക്ക് കീഴില്‍ വാര്‍ത്താവിതരണ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രിക്ക് 10 വര്‍ഷം തടവ്. രാജ്യത്തിന് വലിയ ബാധ്യത ഉണ്ടാക്കുന്ന വിധം പൊതുപണം അമിതവ്യയം ചെയ്ത കേസിലാണ് മുന്‍ മന്ത്രി സ്വലാഹ് അബ്ദുല്‍ മഖ്‌സൂദിനെതിരെ വിധി വന്നിരിക്കുന്നത്. ഇദ്ദേഹത്തിന് പുറമെ ഈജിപ്ഷ്യന്‍ ടി വിയില്‍ റേഡിയോ എന്‍ജിനീയറായി പ്രവര്‍ത്തിച്ചിരുന്ന അംറ് അബ്ദുല്‍ ഗഫാറിനെയും 10 വര്‍ഷത്തെ തടവിന് വിധിച്ചു. കൈറോ ക്രിമിനല്‍ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 48 മില്യണ്‍ ഈജിപ്ഷ്യന്‍ പൗണ്ട് ഇവര്‍ പാഴാക്കിയതായി കോടതി കണ്ടെത്തി. അഞ്ച് ലക്ഷം ഡോളറിന്റെ നഷ്ടപരിഹാരവും ഇവര്‍ നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.