വാഹനാപകടത്തില്‍ നീലേശ്വരം സ്വദേശി മരിച്ചു

Posted on: December 11, 2014 7:00 pm | Last updated: December 11, 2014 at 7:14 pm

അബുദാബി: കഴിഞ്ഞ ദിവസം രാത്രി ദുബൈ അബൂദാബിക്കിടയിലെ ഗന്‍തൂത്തിലുണ്ടായ റോഡപകടത്തില്‍ നീലേശ്വരം കാലിച്ചാനടുക്കം ആനപ്പട്ടി കൊട്ടിലങ്ങാട് സ്വദേശി അബൂബക്കറിന്റെയും കുഞ്ഞാമിനയുടെയും മകന്‍ അബുദാബി അല്‍നാസര്‍ കോണ്‍ട്രാക്ടിംഗ് കമ്പനിയിലെ ജീവനക്കാരന്‍ ബശീര്‍ (40) മരിച്ചു.
ഷാര്‍ജയില്‍ നിന്ന് തിരിച്ചുവരുമ്പോള്‍ വഴിതെറ്റിയതിനാല്‍ ഡ്രൈവറുടെ അഭ്യര്‍ഥന പ്രകാരം റോഡ് മുറിച്ച് വഴിചോദിച്ചതിന് ശേഷം തിരിച്ചുവരുമ്പോള്‍ അമിതവേഗത്തില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. തല്‍ക്ഷണം മരിച്ചു. ഭാര്യ: ആഇശ. മക്കള്‍: ബാസിത്, ശഹ്ബാന ഷൂഫി. സഹോദരങ്ങള്‍: സഫിയ, ഫാത്വിമ, സക്കീന, മിസ്‌രിയ, ഫൈസല്‍, കാഞ്ഞങ്ങാടിനടുത്ത കള്ളാറിലാണ് താമസം. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. 19 വര്‍ഷമായി ബശീര്‍ യു ഇ യിലുണ്ട്.