ഏഷ്യന്‍ ഗെയിംസ്: വെങ്കല മെഡല്‍ സരിതാ ദേവി ഏറ്റുവാങ്ങി

Posted on: December 11, 2014 1:20 pm | Last updated: December 11, 2014 at 10:51 pm

sarita-devi-rajeev-mehta
ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസ് ബോക്‌സിംഗില്‍ ലഭിച്ച വെങ്കല മെഡല്‍ ഒടുവില്‍ സരിതാ ദേവി ഏറ്റുവാങ്ങി. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ രാജീവ് മെഹ്തയില്‍ നിന്നാണ് സരിത മെഡല്‍ സ്വീകരിച്ചത്.

60 കിലോഗ്രാം ബോക്‌സിംഗിലാണ് സരിതാ ദേവിക്ക് വെങ്കലം ലഭിച്ചത്. റഫറിമാരുടെ തെറ്റായ തീരുമാനമാണ് തന്റെ തോല്‍വിക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടി സരിതാ ദേവി തനിക്ക ്‌ലഭിച്ച മെഡല്‍ ദക്ഷിണ കൊറിയയുടെ ജിനാ പാര്‍ക്കിന് നല്‍കി പ്രതിഷേധിക്കുകയായിരുന്നു. ഇത് വിവാദമായതിനെ തുടര്‍ന്ന് സരിതാ വേവിക് ഒളിംപിക്‌സ് കൗണ്‍സില്‍ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഒളിംപിക്‌സ് കൗണ്‍സില്‍ ഓഫ് ഏഷ്യയുമായി ഇന്ത്യന്‍ സംഘം നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് മെഡല്‍ ഏറ്റുവാങ്ങാന്‍ സരിതാ ദേവി സമ്മതിച്ചത്. ഇതിന്റെ പശ്ചാത്തലത്തില്‍ സരിതയുടെ വിലക്കും ഒഴിവാക്കിയേക്കും.