നിരാശയെ സ്വര്‍ണമാക്കി ബിനിത

Posted on: December 11, 2014 12:23 am | Last updated: December 11, 2014 at 12:23 am

BINITHA MARY THOMAS,HAMMERTHROW, JR GIRLS, CARMEL ACADEMY HSS, ALEPPPYതിരുവനന്തപുരം: പെണ്‍കുട്ടികളുടെ ജൂനിയര്‍ വിഭാഗം ഹാമര്‍ ത്രോയില്‍ ബിനിതാ മേരി തോമസ് എറിഞ്ഞിട്ട സ്വര്‍ണം കഠിനാധ്വാനത്തിന്റെ ഫലം. ആലപ്പുഴ കാര്‍മല്‍ അക്കാദമി എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ബിനിത 34.79 മീറ്റര്‍ ദൂരം കുറിച്ചാണ് സ്വര്‍ണനേട്ടം കൈവരിച്ചത്.
കഴിഞ്ഞ തവണ സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ പങ്കെടുത്തെങ്കിലും മെഡലുകള്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇതില്‍ നിരാശയാകാതെ കഠിനാധ്വാനം ചെയ്ത ബിനിത ലക്ഷ്യത്തിലെത്തി. ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ സംസ്ഥാനത്തിനു വേണ്ടി സ്വര്‍ണം നേടണമെന്നാണ് ബിനിതയുടെ ആഗ്രഹം. പാലസ് വാര്‍ഡ് കൊട്ടാരച്ചിരയില്‍ ബെന്നി-ലാലി ദമ്പതികളുടെ മകാളാണ് ബിനിത.