ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ കായികമേള തുടങ്ങി

Posted on: December 9, 2014 10:05 pm | Last updated: December 9, 2014 at 10:05 pm

sis march past (front view)ഷാര്‍ജ: 36-ാമത് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ കായിക മേള ഷാര്‍ജ അല്‍ തിഖ സ്റ്റേഡിയത്തില്‍ തുടങ്ങി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ജനറല്‍ സെക്രട്ടറി അഡ്വ. വൈ എ റഹീം, ട്രഷറര്‍ ബിജു സോമന്‍, പ്രിന്‍സിപ്പല്‍ കെ ആര്‍ രാധാകൃഷ്ണന്‍ നായര്‍, വൈസ് പ്രിന്‍സിപ്പല്‍ മിനി മേനോന്‍, പ്രധാനാധ്യാപിക അസ്‌റ ഹുസൈന്‍,അഡ്മിനിസ്‌ട്രേറ്റര്‍ അഡ്വ.അബ്ദുല്‍ കരീം, എ എം അബ്ദുല്‍ മുനീര്‍ സംബന്ധിച്ചു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ റഡ് ഹൗസ് ഓവറോള്‍ ചാമ്പ്യന്മാരായി. കായികമേള ഇന്ന് (ചൊവ്വ) സമാപിക്കും.