യുവകലാസന്ധ്യ സംഘടിപ്പിച്ചു

Posted on: December 9, 2014 9:03 pm | Last updated: December 9, 2014 at 10:04 pm

ദുബൈ: യു എ ഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി യുവകലാസാഹിതി യുവകലാ സന്ധ്യ നടത്തി. യുവകലാസാഹിതി യു എ ഇ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് പി എന്‍ വിനയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അജി കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. കവിയും, ഭാഷാധ്യാപകനുമായ രഘുനന്ദന് യുവകലാസാഹിതിയുടെ ഉപഹാരം നല്‍കി പ്രശസ്ത ഗായിക ലൗലി ജനാര്‍ദനന്‍ ആദരിച്ചു. ദുബൈ യൂണിറ്റ് വൈസ് പ്രസിഡന്റ് വില്‍സണ്‍ പൊന്നാട അണിയിച്ചു.
അഡ്വ. നജുമുദ്ദീന്‍ ആശംസാപ്രസംഗം നടത്തി. വ്യവസായികളായ സജിലാല്‍, പീറ്റര്‍ ജോണ്‍ ബ്രിട്ടോ എന്നിവര്‍ക്ക് വിശിഷ്ടാതിഥികള്‍ മൊമെന്റോ നല്‍കി. ദുബൈ യുവകലാസാഹിതി ഒരുക്കിയ പ്രേമ ലേഖനം ദൃശ്യാവിഷ്‌ക്കാരവും ഗായിക ലൗലി ജനാര്‍ദ്ദനന്‍ നയിച്ച സംഗീതാമൃതവും അരങ്ങേറി. ദുബൈ യൂണിറ്റ് സെക്രട്ടറി ജലീല്‍ പാലോത്ത് സ്വാഗതവും, ട്രഷറര്‍ ജോണ്‍ ബിനോ കാര്‍ലോസ് നന്ദിയും പറഞ്ഞു.