ഓസ്‌ട്രേലിയന്‍ സ്വദേശിയെ എട്ടുവയസുകാരന്‍ കടലില്‍ നിന്നു രക്ഷിച്ചു

Posted on: December 9, 2014 9:59 pm | Last updated: December 9, 2014 at 9:59 pm

australiaദുബൈ: ബുര്‍ജ് അല്‍ അറബിന് സമീപം കടലില്‍ കുളിക്കവെ അപകടത്തില്‍ അകപ്പെട്ട നാല്‍പതുകാരനെ എട്ടു വയസുകാരന്‍ രക്ഷപ്പെടുത്തി. ബുധനാഴ്ചയാണ് കടലില്‍ അകപ്പെട്ട ഓസ്‌ട്രേലിയന്‍ സ്വദേശിയെ മകന്‍ രക്ഷപ്പെടുത്തിയതെന്ന് പിതാവ് വെളിപ്പെടുത്തി. അപകടത്തില്‍ അകപ്പെട്ട ഓസ്‌ട്രേലിയക്കാരന്റെ നിലവിളി കേട്ടായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന് ബാലന്‍ മുന്നിട്ടിറങ്ങിയത്. സര്‍ഫിംഗില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു അപകടത്തില്‍പെട്ട ആളെ കണ്ടതും സര്‍ഫിംഗ് ബോര്‍ഡ് നല്‍കി രക്ഷിച്ചതും.
ബോര്‍ഡില്‍ മുറുകെ പിടിക്കാന്‍ ആവശ്യപ്പെടുകയും കരയിലേക്ക് കൊണ്ടുവരികയുമായിരുന്നു. നല്ല ഉയരത്തില്‍ തിരമാലകള്‍ ഉണ്ടായിരുന്നതിനാല്‍ ആവേശത്തോടെയായിരുന്നു ഞങ്ങള്‍ സര്‍ഫിംഗില്‍ ഏര്‍പെട്ടതെന്നും അതിനിടയിലാണ് അപകടത്തില്‍ അകപ്പെട്ട വ്യക്തിയെ രക്ഷിച്ചതെന്നും ദുബൈ ഇംഗ്ലീഷ് സ്പീക്കിംഗ് കോളജിലെ വിദ്യാര്‍ഥിയായ നോഹ പറഞ്ഞു. രണ്ടു വയസു മുതല്‍ മകന്‍ സര്‍ഫിംഗ് നടത്തുന്നുണ്ടെന്ന് പിതാവായ ജാസണ്‍ ഓഫോര്‍ഡ് വ്യക്തമാക്കി.