പിണറായിക്ക് മറുപടിയുമായി സിപിഐ

Posted on: December 8, 2014 8:27 pm | Last updated: December 8, 2014 at 11:41 pm

cpiതിരുവനന്തപുരം; സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സിപിഐ. ചില പാര്‍ട്ടികള്‍ ജന്മിമാരാകാന്‍ ശ്രമിക്കുന്നതായി സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു. മറ്റു പാര്‍ട്ടിക്കാര്‍ ഇവരുടെ അടിയാനും കുടിയാനുമായി കഴിയണമെന്നാണ് അവരുടെ ആഗ്രഹം. രാഷ്ട്രീയമായ കാര്യങ്ങള്‍ അന്തസ്സോടെ പറയുന്ന പാര്‍ട്ടിയാണ് സിപിഐ എന്നും പ്രമാണിത്ത രാഷ്ട്രീയം ആര്‍ക്കും യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.