തമാം സ്‌പോട്ടിംഗിന് വിജയം

Posted on: December 8, 2014 6:00 pm | Last updated: December 8, 2014 at 6:52 pm

ഷാര്‍ജ: ഷാര്‍ജ വാണ്ടറേഴ്‌സ് ക്ലബില്‍ നടന്ന മാസ് സാക്കര്‍ 2014 സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ തമാം സ്‌പോട്ടിംഗ് അബുദാബി വിജയിച്ചു. ലക്കി സ്റ്റാര്‍ ദുബൈ ഫസ്റ്റ് റണ്ണേഴ്‌സ് അപ്പായും, ഫോര്‍ മോബയില്‌സ് സെക്കന്റ് റണ്ണേഴ്‌സ് അപ്പായും തിരഞ്ഞെടുക്കപ്പെട്ടു. യു എ ഇ യുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള 24 ടീമുകള്‍ പങ്കെടുത്ത മത്സരങ്ങള്‍ മുഹമ്മദ് യൂസഫ് അല്‍ ദൂക്കി ഫ്‌ളാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനത്തില്‍ മുന്‍ കേരള ഫുട്ബാള്‍ ടീം ക്യാപ്റ്റന്‍ എം പി അശോകന്‍ ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. കൊച്ചു കൃഷ്ണന്‍, ബിജു സോമന്‍ സമ്മാനദാനം നിര്‍വഹിച്ചു
പ്രസിഡന്റ് അനില്‍ അമ്പാട്ട് അധ്യക്ഷത വഹിച്ചു. മാസ് സെക്രട്ടറി രാജേഷ് നിട്ടൂര്‍ സ്വാഗതം പറഞ്ഞു. സ്‌പോര്ട്‌സ് വിഭാഗം കണ്‍വീനര്‍ സാജേഷ് കോമത്ത് നന്ദി രേഖപ്പെടുത്തി.