ഭില്‍വാര: രാജസ്ഥാനില്‍ 80 വയസ്സായ വൃദ്ധയെ നഗ്നയാക്കി കഴുതപ്പുറത്ത് നടത്തിച്ചതായി പരാതി. കുപ്രസിദ്ധമായ കാപ്പ് പഞ്ചായത്തിന്റെ ഉത്തരവ് പ്രകാരമാണ് ഈ അപമാനപകരമായ സംഭവം അരങ്ങേറിയത്. ഭില്‍വാര ജില്ലയിലെ ചൗഹാനോന്‍ കി കാമേരി ജില്ലയിലാണ് സംഭവം.
ഗ്രാമത്തിലെ കുട്ടികളെ ഭക്ഷിക്കുന്ന ദുര്‍മുഖിയായി ചിത്രീകരിച്ച ശേഷം വൃദ്ധയെ നഗ്നയാക്കി മുഖത്ത് കറുത്ത പെയിന്റടിച്ച് കഴുതപ്പുറത്ത് നടത്തിക്കുകയായിരുന്നു. ഗ്രാമത്തിലെ മുഴുവന്‍ പേരും വൃദ്ധക്ക് ഭ്രഷ്ട് കല്‍പ്പിക്കണമെന്നും അതിന് തയ്യാറാകാത്തവര്‍ ഒരു ലക്ഷം രൂപ പിഴ അടക്കണമെന്നും കാപ്പ് പഞ്ചായത്ത് ഉത്തരവിട്ടിരുന്നു. 37 വര്‍ഷം മുമ്പ് ഭരത്താവ് മരിച്ച തനിക്ക് ആകെയുള്ള ഒരു തുണ്ട് ഭൂമി തട്ടിയെടുക്കാന്‍ ചിലര്‍ കുറേ നാളായി ശ്രമിച്ചുവരുന്നുണ്ടെന്ന് അവര്‍ പറയുന്നു. ഇവരക്ക് മക്കളില്ല.