നാടന്‍ബോംബ് പൊട്ടിത്തെറിച്ച് എട്ട് വയസ്സുകാരി മരിച്ചു

Posted on: December 6, 2014 2:20 pm | Last updated: December 6, 2014 at 2:55 pm

bomb blastറൂര്‍ക്കി: ഉത്തരാഖണ്ഡില്‍ സ്‌കൂളിന് സമീപം നാടന്‍ ബോംബ് പൊട്ടിത്തെറിച്ച് എട്ട് വയസ്സുകാരി മരിച്ചു. റൂര്‍ക്കിയിലെ ഡി എ വി സ്‌കൂളിന് സമീപമാണ് സംഭവം. ചവറ്റുകൊട്ടയില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം സംഭവത്തിന് പിന്നില്‍ അട്ടിമറി സാധ്യതയുള്ളതായി സംശയിക്കുന്നില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പ്രതികരിച്ചു. ചവറ്റുകൊട്ടയില്‍ ഉപേക്ഷിച്ച നിഷ്‌ക്രിയമാക്കപ്പെട്ട വെടിയുണ്ട കുട്ടി കൈയിലെടുത്തപ്പോള്‍ പൊട്ടിത്തെറിച്ചതാകാമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് പറഞ്ഞു.