Connect with us

Wayanad

ഊര്‍ജിത പങ്കാളിത്തവുമായി തൊഴിലുറപ്പ്

Published

|

Last Updated

കല്‍പ്പറ്റ: പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും മുന്‍ഗണന നല്‍കിക്കൊണ്ട് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഊര്‍ജ്ജിത പങ്കാളിത്ത ആസൂത്രണ പരിപാടി നടപ്പാക്കും. പട്ടികവര്‍ഗ്ഗ-പട്ടികജാതിക്കാര്‍, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍, ഐ.എ.വൈ. ഗുണഭോക്താക്കള്‍, നാടോടി വിഭാഗക്കാര്‍, ഭിന്നശേഷിയുള്ളവര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കിയാണ് ഇന്‍സെന്റീവ് പാര്‍ട്ടിസിപ്പേറ്ററി പ്ലാന്‍ എക്‌സസൈസ് എന്ന പദ്ധതി നടപ്പില്‍ വരുത്തുന്നത്. പിന്നാക്ക ബ്ലോക്കുകളായി സംസ്ഥാനതലത്തില്‍ തെരഞ്ഞെടുത്ത 50 ബ്ലോക്കുകളില്‍ ജില്ലയിലെ മുഴുവന്‍ ബ്ലോക്കുകളും ഉള്‍പ്പെടും.
2015-16 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ പ്രതേ്യക പരിഗണന അര്‍ഹിക്കുന്ന ഊരുകളില്‍ പിന്നാക്ക വിഭാഗക്കാരുടെ പങ്കാളിത്തത്തോടെ സാമൂഹ്യ-വിഭവ ഭൂപടങ്ങള്‍, സീസണല്‍ കലണ്ടര്‍ തയ്യാറാക്കല്‍, തൊഴില്‍ ആവശ്യമുള്ളവരില്‍ നിന്ന് സര്‍വ്വെ നടത്തി തൊഴില്‍ രൂപരേഖ തയ്യാറാക്കല്‍ എന്നിവയാണ് ചെയ്യുന്നത്.
പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മുഴുവന്‍ കോളനികളിലും കാപ്പിത്തൈ നട്ടു പിടിപ്പിക്കുന്നതിനായി കാര്‍ഷിക നഴ്‌സറി മുന്‍കൈയ്യെടുക്കും. ഇതിന്റെ ഭാഗമായി ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലേക്ക് കൃഷി വ്യാപനം നടത്തുകയാണ് ഐ.പി.പി.യുടെ ലക്ഷ്യം. ഇതിനായി കോഫിബോര്‍ഡ് സി.എക്‌സ്.ആര്‍, റോബസ്റ്റ എന്നീ വിത്തിനങ്ങള്‍ ഗ്രാമപഞ്ചായത്തുകളില്‍ ലഭ്യമാക്കും.
ഫാം ഫോറ്‌സട്രി, ഫലവൃക്ഷങ്ങള്‍, കൃഷിയിടങ്ങളില്‍ ജലസേചന സൗകര്യങ്ങള്‍ ലഭ്യമാക്കുക, വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുക തുടങ്ങിയ പദ്ധതിയിലൂടെ പ്രാവര്‍ത്തികമാക്കാന്‍ ലക്ഷ്യമിടുന്നു.
പദ്ധതിയുടെ ഭാഗമായി മീനങ്ങാടി, നൂല്‍പ്പുഴ, ബത്തേരി, നെ•േനി, അമ്പലവയല്‍, തവിഞ്ഞാല്‍, മൂപ്പൈനാട് തുടങ്ങിയ പഞ്ചായത്തുകളില്‍ പഠനപ്രക്രിയ പൂര്‍ത്തിയായിട്ടുണ്ട്. മറ്റ് പഞ്ചായത്തുകളില്‍ ഡിസംബര്‍ 15നകം പഠന പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കും.

Latest