ചേളാരി സുന്നികള്‍ക്കെതിരെ ആര്യാടന്‍ മുഹമ്മദിന്റെ വക്കീല്‍ നോട്ടീസ്

Posted on: December 3, 2014 9:44 pm | Last updated: December 3, 2014 at 9:44 pm

ARYADANമലപ്പുറം: ചേളാരി സുന്നി നേതാക്കള്‍ക്കെതിരെ മന്ത്രി ആര്യാടന്‍ മുഹമ്മദ് വക്കീല്‍ നോട്ടീസയച്ചു. നാദാപുരം കേസ് അട്ടിമറിക്കാന്‍ ആര്യാടന്‍ ഇടപെട്ടുവെന്ന് ചേളാരി സുന്നി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്. ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് വക്കീല്‍ നോട്ടീസില്‍ ആര്യാടന്‍ ആവശ്യപ്പെടുന്നത്.