ദുബൈ: പെണ്കുട്ടായ്മയില് സജ്ജമാവുന്ന ആദ്യ ഭോജന ശാലയായ കോക്കോ റിവ റെസ്റ്റോറന്റ് അഞ്ചി(വെള്ളി)ന് ഉദ്ഘാടനം ചെയ്യുമെന്ന്് ഡയറക്ടര്‍മാരായ ഡോ. ബിഞ്ചൂസ് ഷാജഹാനും ഷക്കീല സൈനുദ്ദീനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10.30ന് കേരള പഞ്ചായത്ത് കാര്യ സാമൂഹിക നീതി മന്ത്രി ഡോ. എം.കെ മുനീര്‍ റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്യും. കേരളത്തിലെ വിവിധ ജില്ലക്കാരായ 30 സ്ത്രീകള്‍ ചേര്‍ന്ന് നടത്തുന്നതാണ് റസ്റ്റോറന്റ്. ഖിസൈസില്‍ 7,000 ചതുരശ്ര അടി സ്ഥലത്ത് സജ്ജീകരിച്ച റസ്റ്റോറന്റ് തങ്ങളുടെ ഭര്ത്താക്കന്മാരുടെ പിന്തുണയിലാണ് ആരംഭിക്കുന്നത്. 30 വനിതകളാണ് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍. സ്ത്രീകളുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുകയെന്നും ഇരുവരും വ്യക്തമാക്കി.
10,000 ദിര്‍ഹം വീതമുള്ള ഓഹരികളിലായി മൊത്തം 40 ലക്ഷം ദിര്‍ഹം സമാഹരിച്ചാണ് നിക്ഷേപം നടത്തിയത്. സുരക്ഷിത ഭക്ഷണം ഗുണനിലവാരത്തില്‍ താങ്ങാനാകുന്ന വിലയില്‍ നല്‍കാനാണുദ്ദേശിക്കുന്നത്. എല്ലാ തരം ഭക്ഷണവും ലഭ്യമായിരിക്കും. ഏറെ നാളത്തെ പ്രയത്നങ്ങള്‍ക്കൊടുവിലാണ് റെസ്റ്റോറന്റ് സാക്ഷാത്കരിക്കുന്നത്. വനിതാ സംരംഭമെന്ന നിലയില്‍ പാചക വിദഗ്ധകളുമുണ്ട്. 45 ജീവനക്കാരാണുള്ളത്. കുടുംബമായി എത്തുന്നവര്‍ക്ക് വിശാലവും സൗകര്യപ്രദവുമായ ഭക്ഷ്യ മേഖലക്ക് പുറമെ, കുട്ടികള്‍ക്ക് കളിസ്ഥലവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടി ഹാളും ഇവിടത്തെ പ്രത്യേകതയാണ്. സഫിയാ അഷ്റഫ്, സുലൈഖാ മുഹമ്മദ്കുട്ടി, അഡ്വ. നാസിയ ഷബീര്‍, ഷിമിജ പ്രസൂണ്‍, സക്കീന മൊയ്തീന് പങ്കെുടത്തു.