ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് അരങ്ങുണര്‍ന്നു

Posted on: December 3, 2014 11:36 am | Last updated: December 3, 2014 at 11:36 am

ചിറ്റൂര്‍: ചിറ്റൂര്‍ ബോയ്‌സ് ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ നടന്നുവരുന്ന 55ാം മത് ജില്ലാ കലോല്‍സവത്തിന്റെ സ്റ്റേജ് മല്‍സരങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍ നിര്‍വഹിച്ചു. പ്രധാന വേദിയായ കളിത്തട്ടില്‍ നടന്ന ചടങ്ങില്‍ നഗരസഭചെയര്‍പേഴ്‌സണ്‍ കെ എ ഷീബ അധ്യക്ഷത വഹിച്ചു. സിനിമാതാരം പാര്‍വതി നമ്പ്യാര്‍ മുഖ്യാതിഥിയായ വേദിയില്‍ മുന്‍ എം.എല്‍.എ കെ കൃഷ്ണകുട്ടി, മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ എ ചന്ദ്രന്‍, ഡി.ഡി.ഇ.എ അബൂബക്കര്‍ സംസാരിച്ചു.

ഒന്നാം സ്ഥാനം നേടി
ചിറ്റൂര്‍: യു പി വിഭാഗം സംസ്‌കൃത ഗാനാലാപനത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃത്താല ഞാങ്ങട്ടൂര്‍ എ.യു.പി.എസിലെ ടി ആര്‍ നവീന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കഴിഞ്ഞ ജില്ലാ കലോല്‍സവത്തിലും ഒന്നാം സ്ഥാനം നേടിയിരുന്നു.
220 അപ്പീല്‍
ചിറ്റൂര്‍: റവന്യൂ ജില്ലാ കലോല്‍സവത്തില്‍ ഇന്നലെ വരെ 220 അപ്പീല്‍. ഏറ്റവും കൂടുതല്‍ പാലക്കാട് കുറവ് കുഴല്‍മന്ദം ഉപജില്ലയില്‍ നിന്ന്.ഒറ്റപ്പാലം(14), ചെര്‍പ്പുളശ്ശേരി(14), ഷൊര്‍ണൂര്‍(8), തൃത്താല(20), പട്ടാമ്പി(16), ആലത്തൂര്‍(26), ചിറ്റൂര്‍(15), കുഴല്‍മന്ദം(2), കൊല്ലങ്കോട്(17), പാലക്കാട്(52), പറളി(13), മണ്ണാര്‍ക്കാട്(25).