Connect with us

First Gear

ക്ലച്ചിന് തകരാര്‍: മാരുതി സിയാസ് തിരിച്ചു വിളിക്കുന്നു

Published

|

Last Updated

ക്ലച്ച് സംവിധാനത്തിനു തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മാന്വല്‍ ഗിയര്‍ ബോക്‌സുള്ള 3,796 സിയാസ് കാറുകള്‍ മാരുതി തിരിച്ചുവിളിക്കുന്നു. നവംബര്‍ എഴ് വരെ നിര്‍മിച്ച സിയാസിനാണ് റീകാള്‍ ബാധകം. സിയാസ് ഉടമകള്‍ക്ക് തങ്ങളുടെ വാഹനത്തിന് റീകാള്‍ ബാധകമാണോ എന്ന് മനസിലാക്കാന്‍ പ്രത്യേക സംവിധാനം മാരുതി സുസൂക്കിയുടെ വെബ്‌സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്. വാഹനത്തിന്റെ ഷാസി നമ്പര്‍ ടൈപ്പ് ചെയ്തു കൊടുത്താല്‍ വിവരം ലഭിക്കും.