Connect with us

Ongoing News

ക്രിക്കറ്റില്‍ വീണ്ടും ദുരന്തം; തലയില്‍ പന്തുകൊണ്ട അമ്പയര്‍ മരിച്ചു

Published

|

Last Updated

ജറുസലേം: ഇസ്‌റാഈല്‍ ആഭ്യന്തര മത്സരം നിയന്ത്രിക്കുന്നതിനിടെ ബാറ്റ്‌സ്മാന്‍ അടിച്ച പന്ത് തലയില്‍ കൊണ്ട അമ്പയര്‍ മരിച്ചു. ഇസ്‌റാഈല്‍ ദേശീയ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനും അമ്പയറുമായ ഹില്ലേല്‍ ഓസ്‌കാറാണ് മരണപ്പെട്ടത്. ഓസ്‌ട്രേലിയന്‍ താരം ഫില്‍ ഹ്യൂസ് കളിക്കളത്തില്‍ പരിക്കേറ്റ് മരിച്ചതിന് പിന്നാലെയാണ് ഓസ്‌കാറിന്റെ മരണം.
ബാറ്റ്‌സ്മാന്‍ അടിച്ച പന്ത് തനിക്കു നേരെ വരുന്നത് കണ്ട് ഓസ്‌കാര്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും പന്ത് തലയില്‍ ശക്തിയായി ഇടിച്ചു. ഉടന്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ മത്സരങ്ങള്‍ നിയന്ത്രക്കാറുള്ളയാളാണ് ഹില്ലേല്‍ ഓസ്‌കാര്‍.