Connect with us

Malappuram

യുവാവിന്റെ മരണം: പോലീസ് രണ്ട് പേരെ ചോദ്യം ചെയ്തു

Published

|

Last Updated

കൊണ്ടോട്ടി: യുവാവ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച സംഭവുമായി ബന്ധപ്പെട്ട് പോലീസ് രണ്ട് പേരെ ചോദ്യം ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് അരിമ്പ്ര ഹാജിയാര്‍ പടി അഹമ്മദ് കോയയുടെ മകന്‍ അബ്ദുല്‍ സലീമി(28) നെ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. മരണ കാരണം കൊലപാതകമാണെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. കാല്‍ മുട്ട് നിലത്ത് തട്ടിനില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. സമീപത്ത് രക്തവും കണ്ടിരുന്നു.
മരണ ദിവസം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. രണ്ട് കുട്ടികളുണ്ട്. സലീം വീട്ടില്‍ തനിച്ചാകുമ്പോള്‍ കൂടെ കിടക്കാറുള്ള സുഹൃത്ത് മരണ ദിവസം കൂട്ടിനുണ്ടായിരുന്നില്ല. ഇതും മരണകാരണം കൊലപാതകമാണെന്ന് നാട്ടുകാരുടെ സംശയത്തിന് ബലം നല്‍കുന്നു. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.