Connect with us

Gulf

ഇന്ത്യന്‍ മാസ്റ്റേര്‍സ് സോക്കറില്‍ ദുബൈ ടീം

Published

|

Last Updated

ദുബൈ: ക്വാലാലംപുരില്‍ നടക്കുന്ന ഇന്ത്യന്‍ മാസ്റ്റേര്‍സ് ഗുഡ്വില്‍ സോക്കര്‍ ഫെസ്റ്റിവെലില്‍ യു എ ഇ യില്‍ നിന്ന് ഇന്ത്യന്‍ എക്‌സ്പാറ്റ്‌സ് ദുബൈ പങ്കെടുക്കുന്നു. ക്യാപ്റ്റന്‍ സുമന്റെ നേതൃത്വത്തില്‍ സംഘം മലേഷ്യയിലെത്തി. 26ന് തുടങ്ങിയ ടൂര്‍ണമെന്റ് 30 വരെ തുടരും.
ദുബൈയില്‍ ടീമിന്റെ ജെഴ്‌സി പ്രകാശനം റീജന്‍സി ഗ്രൂപ്പ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍ നിര്‍വഹിച്ചു. 19 അംഗ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ അന്‍വര്‍ സാദത്താണ്. സന്തോഷ് കുന്നത്ത് മാനേജറും മുന്‍ ജൂനിയര്‍ ഇന്ത്യന്‍ താരം രജത് രാധാകൃഷ്ണന്‍ പരിശീലകനുമാണ്.

Latest