Connect with us

Kerala

മദ്യനയം ടൂറിസം മേഖലയെ ബാധിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാറിന്റെ പുതിയ മദ്യനയം ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. മദ്യനയം കായല്‍ വിനോദസഞ്ചാര മേഖലയെ തളര്‍ത്തും. വിനോദസഞ്ചാരികളെ സംസ്ഥാനത്ത് നിന്ന് അകറ്റാനും ഇത് ഇടയാക്കുമെന്നും സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിക്ക് നല്‍കിയ നിര്‍ദേശത്തില്‍ പരാമര്‍ശിക്കുന്നു.
ഹൗസ് ബോട്ട് വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിനോദ സഞ്ചാരികളില്‍ ഭൂരിഭാഗവും മദ്യം ഉപയോഗിക്കുന്നവരാണ്. വിനോദ സഞ്ചാരികള്‍ കുറയുന്നത് ടൂറിസം മേഖലയിലെ തൊഴില്‍ സാധ്യതയെ ബാധിക്കുമെന്നും പ്രസ്താവനയില്‍ ഉണ്ട്.

Latest