അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണത്തില്‍ 6 മരണം

Posted on: November 28, 2014 9:45 am | Last updated: November 28, 2014 at 11:43 pm

kabul11കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ തന്ത്രപ്രധാന മേഖലകളിലുണ്ടായ ആക്രമണത്തില്‍ ആറ് പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. മരിച്ചവരില്‍ ബ്രിട്ടീഷ് എംബസി ഉദ്യോഗസ്ഥരും ഉണ്ട്. നിരവധി എംബസി ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എംബസി വാഹനങ്ങളും തകര്‍ന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നിരവധി ആക്രമണങ്ങളാണ് അഫ്ഗാനില്‍ നടന്നത്.