Connect with us

Palakkad

വ്യാപാരിക്കതിരെ അക്രമണം: ഭാര്യക്കെതിരെ കേസ്‌

Published

|

Last Updated

വടക്കഞ്ചേരി: വ്യാപാരിക്ക് നേരെ ക്വട്ടേഷന്‍ സംഘത്തിന്റെ അക്രമണം, ഭാര്യക്കെതിരെ കേസെടുത്തു.
അഞ്ചുമൂര്‍ത്തിമംഗലം അമൃതം ബയോ ഓര്‍ഗാനിക്‌റിസര്‍ച്ച് സെന്റര്‍ ഉടമ അമൃതം റെജി(43) ഭാര്യ സഹോദരന്‍ മാനോജ് (38) എന്നിവരെ അക്രമിച്ചതുമായി ബന്ധപ്പെട്ട് റെജിയുടെ ഭാര്യ മജ്ഞു(33) വിനെതിരെ വടക്കഞ്ചേരി പോലീസ് കേസെടുത്തത്. മജ്ഞുവാണ് സംഭവത്തിലെ ഒന്നാം പ്രതി.
സംഭവത്തിലെ രണ്ടാം പ്രതിയായ ദിനുവിന്റെ സഹായത്തോടെ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാട് ചെയ്യുകയായിരുന്നു.
റെജിയുടെ പരസ്ത്രീ ബന്ധമാണ് ക്വട്ടേഷന്‍ നല്‍കാന്‍ കാരണമെന്ന് പറയുന്നു. 5 ലക്ഷം രൂപക്ക് ക്വട്ടേഷന്‍ സംഘവുമായി കരാര്‍ ഏര്‍പ്പെടുകയും 50,000 രൂപ അഡ്വാന്‍സ് കൊടുക്കുകയും ചെയ്തു.
റെജി ഇല്ലാത്ത സമയത്ത് മഞ്ജുവാണ് ഇവരെ വീട്ടിലേക്ക് അയച്ച സംഘത്തിന് ഒളിഞ്ഞിരിക്കാനുള്ള സൗകര്യം ഒരുക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട ആറംഗ ക്വട്ടേഷന്‍ സംഘം ഉള്‍പ്പെടെ 8 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മജ്ഞുവിനെ അറസ്റ്റ് ചെയ്തിട്ടില്ല.
ഈ മാസം പത്തിനാണ് റെജിക്ക് നേരെ അക്രമണം നടന്നത്. ഇരു കൈകളും കാലുകളും ഒടിഞ്ഞ റെജി ഇപ്പോഴും ചികിത്സയിലാണ്.

Latest