Connect with us

Ongoing News

ഹോങ്കോംഗിലെ സമര നേതാവിന് പ്രക്ഷോഭ സ്ഥലത്ത് വിലക്ക്

Published

|

Last Updated

ഹോങ്കോംഗ്: ഹോങ്കോംഗിലെ ജനാധിപത്യ പ്രതിഷേധ സമര നേതാവ് ജോഷുവാ വോംഗിന് സമര കേന്ദ്രത്തില്‍ പ്രവേശിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. ജനാധിപത്യ അനുകൂലികളുടെ ക്യാമ്പിന് നേരെയുള്ള അധികൃതരുടെ നീക്കത്തിനിടെയുണ്ടായ സംഘര്‍ഷനുബന്ധിച്ച് കഴിഞ്ഞ ദിവസം ഇവിടെ നിന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. മോന്‍കോക് ജില്ലയിലെ ടെന്റ് അധികൃതര്‍ ആക്രമിക്കുന്നതിനിടയില്‍ 150 പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. 18 കാരനായ വോംഗ് ആണ് സ്വതന്ത്രമായ തിരഞ്ഞെടുപ്പിന് മുറവിളികൂട്ടുന്നത്. മൂന്ന് സമര കേന്ദ്രങ്ങളില്‍ ഒരു കേന്ദ്രത്തില്‍ പ്രവേശിക്കുന്നതിലാണ് നിരോധനം. രണ്ട് മാസത്തെ ജാമ്യവ്യവസ്ഥയായിട്ടാണ് സമരകേന്ദ്രങ്ങളിലെ വിലക്ക്. പോലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന കുറ്റമാണ് വോംഗിനെതിരെ ചുമത്തിയത്. മോഗ്‌കോക് നഗരത്തിലേക്ക് തനിക്ക് പോകാന്‍ കഴിയില്ലെന്ന് കോടതിക്ക് പുറമേ വോംഗ് മാധ്യമങ്ങളോട് പറഞ്ഞു. ചൈനയുടെ ഭാഗമായി മാറിയ ഹോങ്കോംഗിന് പൂര്‍ണ ജനാധിപത്യം ആവശ്യപ്പെട്ടാണ് മാസങ്ങളായി നടക്കുന്ന പ്രതിഷേധ സമരങ്ങള്‍.

Latest