Connect with us

Business

എണ്ണവില ബാരലിന് 60 ഡോളറിലെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

ലണ്ടന്‍: എണ്ണവിലയിടിവ് തുടര്‍ന്നാല്‍ സമീപ ഭാവിയില്‍ എണ്ണവില ബാരലിന് 60 ഡോളറിലെത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഈയാഴ്ച്ച വിയന്നയില്‍ ചേരുന്ന യോഗത്തില്‍ ഉല്‍പാദനം കുറക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടായില്ലെങ്കില്‍ അത് എണ്ണവിലയില്‍ പ്രതിഫലിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ജൂണിന് ശേഷം എണ്ണവിലയില്‍ 34% ആണ് ഇടിവുണ്ടായത്. ദിനംപ്രതി 10 ലക്ഷം ബാരലെങ്കിലും ഉല്‍പാദനം കുറക്കണമെന്ന നിര്‍ദേശം തള്ളിയതിനെ തുടര്‍ന്നാണ് വിലയില്‍ കനത്ത ഇടിവുണ്ടായത്.

Latest