Connect with us

National

ബിഹാറില്‍ ബിജെപി നേതാവ് വെടിയേറ്റു മരിച്ചു

Published

|

Last Updated

പാറ്റ്‌ന: ബിഹാറിലെ മുതിര്‍ന്ന ബിജെപി നേതാവ് ശ്രീകാന്ത് ഭാരതി (45) വെടിയേറ്റു മരിച്ചു. സിവാന്‍ ജില്ലയിലാണ് സംഭവം. രണ്ട് അജ്ഞാതരാണ് ഭാരതിക്കു നേരെ വെടിവച്ചത്. ഇന്നലെ രാത്രി ഒരു വിവാഹ സല്‍ക്കാരം കഴിഞ്ഞ് ബൈക്കില്‍ മടങ്ങുമ്പോഴായിരുന്നു ഭാരതിക്കെതിരെ ആക്രമണം.
കൊലപാതകത്തെ തുടര്‍ന്ന് ക്ഷുഭിതരായ ബിജെപി പ്രവര്‍ത്തകര്‍ പരക്കെ അക്രമം അഴിച്ചു വിട്ടു. റോഡുകള്‍ ഉപരോധിക്കുകയും ചെയ്തു. സിവാനില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.