Connect with us

Malappuram

മതസൗഹാര്‍ദം തകര്‍ന്നാല്‍ ഭാരതം തകരും: മന്ത്രി ആര്യാടന്‍ മുഹമ്മദ്

Published

|

Last Updated

എടപ്പാള്‍: നൂറ്റാണ്ടുകളായി ഭാരതം വളര്‍ത്തിയെടുത്ത മതസൗഹാര്‍ദ്ദം തകര്‍ന്നാല്‍ ഭാരതം തകരുമെന്നും അതിനുള്ള ശ്രമമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തികൊണ്ടിരിക്കുന്നതുമെന്നും സംസ്ഥാന വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് അഭിപ്രായപെട്ടു.
എടപ്പാളില്‍ തവനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രവര്‍ത്തക സംഗമവും എടപ്പാള്‍ മണ്ഡലം കുടുംബ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ വര്‍ഗീയവത്കരിക്കാന്‍ മോദിക്ക് എളുപ്പം സാധിക്കില്ലെന്നും അതിന് കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തിന് നെഹ്‌റു സംഭാവന നല്‍കിയ മിശ്രസമ്പത്ത് വ്യവസ്ഥ നയം ലോകം പിന്‍തുടരാന്‍ ശ്രമിക്കുമ്പോള്‍ മോദി മുതലാളിത്തെ പുല്‍കാനാണ് ശ്രമിക്കുന്നത്.
അമേരിക്കയെ ആകര്‍ഷിക്കാനും നിക്ഷേപങ്ങള്‍ കൊണ്ട് വരാനും സാധാരണക്കാര്‍ക്ക് പ്രയോജനപ്രദമായിരുന്ന മരുന്നുകളുടെ വിലനിയന്ത്രണം പോലും എടുത്ത് കളഞ്ഞത് ഇതിന് വേണ്ടിയാണ്. ഇതോടെ മരുന്നുകളുടെ വില അനിയന്ത്രിതമായി വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ടി പി മുഹമ്മദ് അധ്യക്ഷത വഹിച്ചു.
യു അബൂബക്കര്‍, അജയ്‌മോഹന്‍, സി എ ഖാദിര്‍, സദാനന്ദന്‍, ചുള്ളിയില്‍ രവീന്ദ്രന്‍, ഇ പി രാജീവ്, അഡ്വ. എ എം രോഹിത്ത്, സുരേഷ് പൊല്‍പ്പാക്കര, കെ വി നാരായണന്‍ പങ്കെടുത്തു.

Latest