Connect with us

International

റഷ്യയെ ഒറ്റപ്പെടുത്താന്‍ ആകില്ല: പുടിന്‍

Published

|

Last Updated

മോസ്‌കോ: അന്താരാഷ്ട്രതലത്തില്‍ റഷ്യയെ ഒറ്റപ്പെടുത്താന്‍ ഒരു ശക്തിക്കും സാധ്യമല്ലെന്നും പാശ്ചാത്യര്‍ ഉക്രൈന്‍ വിഷയത്തില്‍ അടിച്ചേല്‍പ്പിച്ച ഉപരോധം ഒരു പ്രതിസന്ധിയും ഉണ്ടാക്കാന്‍ പോകുന്നില്ലെന്നും റഷ്യന്‍ പ്രസിഡന്റ് വഌദമീര്‍ പുടിന്‍ ആവര്‍ത്തിച്ചു. പുതിയ ഇരുമ്പു മറയെക്കുറിച്ച് തനിക്ക് നല്ല ബോധ്യമുണ്ടെന്നും ഔദ്യഗിക ചാനലായ ടാസ്സിനോട് അദ്ദേഹം പറഞ്ഞു. റഷ്യക്ക് ചുറ്റും മതിലുകള്‍ പണിയാന്‍ ആര്‍ക്കും സാധ്യമല്ല. അത്തരം സാധ്യതകള്‍ മുന്നില്‍ കണ്ടാണ് രാജ്യം മുന്നോട്ട് പോകുന്നത്- ജി 20 ഉച്ചകോടിയില്‍ റഷ്യക്കെതിരെ പുതിയ ഉപരോധം കൊണ്ടു വരുന്നത് സംബന്ധിച്ച് വന്ന പ്രഖ്യാപനത്തെ പരാമര്‍ശിച്ച് പുടിന്‍ പറഞ്ഞു. റഷ്യയില്‍ ഭരണ മാറ്റത്തിന് പാശ്ചാത്യര്‍ കരുനീക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
ഉക്രൈനിലെ ആഭ്യന്ത സംഘര്‍ഷങ്ങള്‍ക്കും ശിഥിലീകരണത്തിലും റഷ്യക്ക് നേരിട്ട് പങ്കുണ്ടെന്നാണ് അമേരിക്കയടക്കമുള്ള പാശ്ച്ത്യ ശക്തികള്‍ ആരോപിക്കുന്നത്. എന്നാല്‍ അവിടെയുള്ള ജനതയുടെ അഭിലാഷമാണ് കിഴക്കന്‍ ഉക്രൈനില്‍ പുലരുന്നതെന്ന് റഷ്യ പറയുന്നു.

---- facebook comment plugin here -----

Latest