സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ പന്ത്രണ്ട് മുതല്‍

Posted on: November 23, 2014 12:17 am | Last updated: November 23, 2014 at 12:17 am

Examതിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേള മാറ്റിവെച്ചതിനെത്തുടര്‍ന്ന് മാറ്റിവെച്ചിരുന്ന അര്‍ധവാര്‍ഷിക പരീക്ഷ അടുത്ത മാസം 12 മുതല്‍ 19 വരെ നടത്തും. ക്യു ഐ പി യോഗത്തിലാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുത്തത്.
പരീക്ഷാ ടൈം ടേബിള്‍ പ്രകാരം ഒരു ദിവസം രണ്ട് പരീക്ഷകള്‍ എഴുതേണ്ടിവരുന്നത് വിദ്യാര്‍ഥികള്‍ക്ക് ദുരിതമാകും. ഒപ്പം കായികമേളയില്‍ പങ്കെടുക്കുന്ന കുട്ടികളെയും പുതുക്കിയ പരീക്ഷാ തീയതി പ്രതികൂലമായി ബാധിക്കും. കായിക അധ്യാപകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സംസ്ഥാന സ്‌കൂള്‍ കായികമേള ഡിസംബര്‍ എട്ട് മുതല്‍ 11 വരെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ പന്ത്രണ്ടിന് രാവിലെ നടക്കുന്ന പരീക്ഷയില്‍ പങ്കെടുക്കുന്നത് പ്രയാസകരമാകും.