Connect with us

Ongoing News

15750 കോടിയുടെ പീരങ്കിത്തോക്ക് ഇടപാടിന് അനുമതി

Published

|

Last Updated

ന്യൂഡല്‍ഹി: സൈന്യത്തിന് ആയുധങ്ങള്‍ വാങ്ങാനുള്ള പുതിയ കരാറിന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന്റെ പച്ചക്കൊടി. സാങ്കേതിക വിദ്യയില്‍ മുന്നില്‍ നില്‍ക്കുന്ന 814 പീരങ്കിത്തോക്കുകള്‍ വാങ്ങാനുള്ള 15750 കോടി രൂപയുടെ ഇടപാടിനാണ് പരീക്കര്‍ അനുമതി നല്‍കിയത്. “വാങ്ങുക, നിര്‍മിക്കുക” എന്ന രീതിയിലാണ് പുതിയ നിര്‍ദേശത്തിന് അനുവാദം നല്‍കിയത്.
“വാങ്ങുക, നിര്‍മിക്കുക” എന്നാല്‍ പുതിയ ആയുധങ്ങള്‍ വാങ്ങിയ ശേഷം അതേ രീതിയിലുള്ള ആയുധങ്ങള്‍ ഇന്ത്യയില്‍ തന്നെ ഉണ്ടാക്കിയെടുക്കുക എന്ന തത്വമാണ്. ഈ രീതിയില്‍ കഴിഞ്ഞ വര്‍ഷം 100 പീരങ്കിത്തോക്കുകള്‍ വാങ്ങുകയും 714 എണ്ണം ഇന്ത്യയില്‍ തന്നെ നിര്‍മിക്കുകയുമായിരുന്നു.
1986ലെ ബൊഫോഴ്‌സ് അഴിമതിക്കേസിനു ശേഷം ഇന്ത്യ പീരങ്കി തോക്കുകള്‍ വാങ്ങാനുള്ള കരാറിലേര്‍പ്പെട്ടിരുന്നില്ല. ആയുധങ്ങള്‍ വാങ്ങാനായി ആറ് ടെന്‍ഡറുകള്‍ ക്ഷണിച്ചിരുന്നെങ്കിലും കരിമ്പട്ടികയില്‍ പെടുത്തിയ കമ്പനികള്‍ വരെ ടെന്‍ഡറിന് അപേക്ഷിച്ചത് കൊണ്ട് റദ്ദാക്കുകയായിരുന്നു.
1999ല്‍ ആരംഭിച്ച ഫീല്‍ഡ് ആര്‍ട്ടിലെറി റാഷനലൈസേഷന്‍ പ്ലാനിന്റെ ഭാഗമായാണ് ഇപ്പോള്‍ പ്രതിരോധ സേനക്കായി പുത്തന്‍ ആയുധങ്ങള്‍ വാങ്ങാനുള്ള പദ്ധതി ഉണ്ടായത്. ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലുമായി നടത്തിയ പരീക്കറിന്റെ ആദ്യ ചര്‍ച്ചയുടെ ഭാഗമായാണ് ആയുധം വാങ്ങാനുള്ള നിര്‍ദേശം അംഗീകരിക്കപ്പെട്ടത്.

Latest