Connect with us

Thrissur

പെരിഞ്ഞനം ജാമിഅ: മഹ്മൂദിയ്യ 27-ാം വാര്‍ഷിക മൂന്നാം ബിരുദദാന സമ്മേളനം തുടങ്ങി

Published

|

Last Updated

പെരിഞ്ഞനം: പെരിഞ്ഞനം ജാമിഅ: മഹ്മൂദിയ്യ 27-ാം വാര്‍ഷിക മൂന്നാം ബിരുദദാന സമ്മേളനത്തിന് പ്രൗഢമായ തുടക്കം. ഉച്ചക്ക് രണ്ടിന് പൊന്‍മാനിക്കുടം മഖാം സിയാറത്തോടെ തുടക്കം കുറിച്ചു. അബൂബക്കര്‍ ഫൈസി, കെ ആര്‍ ശംസുദ്ദീന്‍ മുസ്‌ലിയാര്‍, ഉമര്‍ ബാഖവി എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പതാക ജാഥക്ക് അബ്ബാസ് സഅദി, മുഫ്തികര്‍ അഹമ്മദ്, അസ്ഹല്‍ ബുഖാരി, കെ എം അബ്ദുല്‍ ഗഫൂര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. മഹ്മൂദിയ്യ നഗറില്‍ എസ് കെ ആറ്റക്കോയ തങ്ങള്‍ പതാക ഉയര്‍ത്തി. ഉദ്ഘാടന സമ്മേളനത്തില്‍ കെ ആര്‍ നസ്‌റുദ്ദീന്‍ ദാരിമി അധ്യക്ഷത വഹിച്ചു. എസ് കെ ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനം അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ വെന്മേനാട് വിഷയാവതരണം നടത്തി. അബ്ദുല്‍ റഷീദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വൈകീട്ട് നടന്ന സ്വലാത്ത് വാര്‍ഷികം സയ്യിദ് സൈനുദ്ദീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. മാടവന ഇബ്‌റാഹീം കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി. വി പി എ തങ്ങള്‍ ആട്ടീരി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് പി എം എസ് തങ്ങള്‍, സയ്യിദ് ഖലീലുല്‍ ബുഖാരി അല്‍ മഹ്മൂദി, ജഅ്ഫര്‍ സഖാഫി, ഇ കെ അബ്ദുല്ല സഖാഫി, ഇസ്ഹഖ് ഫൈസി സംബന്ധിച്ചു. ഇന്ന് രാവിലെ ആറിന് നടക്കുന്ന പഠന ക്ലാസിന് പെരുമറ്റം മുഹിയിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. ജില്ലാ മുതഅല്ലിം സംഗമം, പ്രവാസി, പൂര്‍വ വിദ്യാര്‍ഥി സംഗമം എന്നിവ നടക്കും. അലവി സഖാഫി കൊളത്തൂര്‍, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, റഹ്മത്തുല്ല സഖാഫി എളമരം സംബന്ധിക്കും.
വൈകീട്ട് ആറിന് നടക്കുന്ന പൊതുസമ്മേളനം പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ സയ്യിദുമാര്‍, സംസ്ഥാന ജില്ലാ നേതാക്കള്‍ സംബന്ധിക്കും.