Connect with us

International

ലണ്ടനിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സ്‌ഫോടനം; 14 പേര്‍ക്ക് പരുക്ക്

Published

|

Last Updated

ലണ്ടന്‍: പഞ്ചനക്ഷത്ര ഹോട്ടലില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് 14 പേര്‍ക്ക് പരുക്ക്. ലണ്ടനിലെ ചര്‍ച്ചില്‍ ഹ്യാത് റീഗന്‍സി പഞ്ചനക്ഷത്ര ഹോട്ടലിലാണ് അപകടം. സംഭവത്തെ തുടര്‍ന്ന് ഹോട്ടിലിലുണ്ടായിരുന്ന 500ലധികം അതിഥികളെ ഇവിടെ നിന്ന് മാറ്റിയിട്ടുണ്ടെന്ന് ലണ്ടന്‍ ഫയര്‍ബ്രിഗേഡിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹോട്ടലിലെ അതിഥികള്‍ക്കാണോ അപകടം പറ്റിയതെന്ന കാര്യം വ്യക്തമായിട്ടില്ല. ഹോട്ടലിന്റെ ഏറ്റവും താഴത്തെ നിലയിലാണ് ഗ്യാസ് പൊട്ടിത്തെറിയുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന അഞ്ച് കാറുകള്‍ക്ക് സ്‌ഫോടനത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. സ്‌ഫോടനത്തിന്റെ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഗ്യാസ് ലീക്ക് സ്‌ഫോടനത്തിലേക്ക് നയിച്ചിരിക്കാമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. മൊത്തം 434 റൂമുകളാണ് ഹോട്ടിലുള്ളത്. ദിനേന നൂറുകണക്കിന് പേര്‍ ഇവിടെ താമസിക്കാനെത്താറുണ്ട്.

Latest