Connect with us

Kasargod

ജില്ലയിലെ 67 സാക്ഷരതാ കേന്ദ്രങ്ങള്‍ക്കും കമ്പ്യൂട്ടര്‍ അനുവദിക്കും: എം പി

Published

|

Last Updated

കാസര്‍കോട്: ജില്ലയില്‍ നല്ല രീതിയില്‍ സാക്ഷരത തുടര്‍ വിദ്യാഭ്യാസം നടത്തുന്ന 67 സാക്ഷരതാമിഷന്‍ തുടര്‍വിദ്യാഭ്യാസകേന്ദ്രങ്ങള്‍ക്കും കമ്പ്യൂട്ടര്‍ അനുവദിക്കുമെന്ന് പി കരുണാകരന്‍ എം പി പ്രഖ്യാപിച്ചു. ജില്ലയിലെ പത്താംതരം തുല്യതയുടെ ഒമ്പതാം ബാച്ച് കലക്ടറേറ്റ് കോണ്‍ഫ്രറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഔപചാരിക വിദ്യാഭ്യാസത്തില്‍ പഠിക്കുന്ന കുട്ടികളേപ്പോലെ അനൗപചാരിക വിദ്യാഭ്യാസത്തില്‍ പഠിക്കുന്ന മുഴുവന്‍ മുതിര്‍ന്നവരേയും കമ്പ്യൂട്ടര്‍ പഠിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എസ് കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡന്റുമാരായ മുംതാസ് സമീറ, മുംതാസ് ശുക്കൂര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ സുജാത, പ്രമീള സി നായ്ക്, മീഞ്ച പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് ഷുക്കൂര്‍, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ ദിവ്യ, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ടി ശേഖര്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. പി വി കൃഷ്ണകുമാര്‍, ഷാജു ജോണ്‍, കെ സി ഹരികുമാര്‍, എം കെ രാധാകൃഷ്ണന്‍, ജലജാക്ഷി ടീച്ചര്‍, നാരായണറാവു പ്രസംഗിച്ചു. സാക്ഷരതാമിഷന്‍ കോഡിനേറ്റര്‍ പി എന്‍ ബാബു സ്വാഗതവും കെ വി രാമന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Latest