Connect with us

Ongoing News

മോദിക്കൊപ്പം ജീവിക്കാന്‍ ഭാര്യ യശോദാബെന്നിന് ആഗ്രഹം

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദാബെന്നിന് ഇനിയുള്ള കാലം ഭര്‍ത്താവിനോടൊത്ത് ജീവിക്കാന്‍ മോഹം. ഇക്കാര്യത്തില്‍ ഇതാദ്യമായാണ് യശോദാബെന്‍ നിശബ്ദത ഭേദിക്കുന്നത്.
“കൊണ്ടുപോകാന്‍ അദ്ദേഹം വന്നാല്‍, കൂടെ പോകാന്‍ ഒരുക്കമാണ്” – സീ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ യശോദാബെന്‍ പറഞ്ഞു. ഈ വര്‍ഷമാദ്യം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വഡോദര മണ്ഡലത്തില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോഴാണ് 62 കാരിയായ യശോദാബെന്‍ തന്റെ ഭാര്യയാണെന്ന് മോദി വെളിപ്പെടുത്തിയത്. പ്രധാനമന്ത്രിയുടെ ഏറ്റവും അടുത്ത കുടുംബാംഗങ്ങള്‍ക്ക് എസ് പി ജി സുരക്ഷ ലഭ്യമാക്കണമെന്നതിനാല്‍ അവര്‍ക്കും ഇത് ലഭ്യമാക്കിയിട്ടുണ്ട്. കൗമാരപ്രായക്കാരായിരിക്കെ 1968ലാണ് മോദി യശോദയെ വിവാഹം ചെയ്തത്. അവര്‍ വടക്കന്‍ ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ ഈശ്വര്‍വാഡ ഗ്രാമത്തില്‍ സ്വസ്ഥ ജീവിതം നയിക്കുകയാണ്.

Latest