Connect with us

Gulf

കാന്തപുരം ഇന്ത്യന്‍ ജനതയുടെ അഭിമാനം: ശൈഖ് സാലിം അലവി

Published

|

Last Updated

സൂര്‍: ഇന്ത്യന്‍ ജനതയുടെ വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ പുരോഗതിക്കായി മുന്നേറുന്ന ജനനായകനാണ് കാന്തപുരം ശൈഖ് അബൂബക്കറെന്ന് ഒമാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉപദേഷ്ടാവ് ശൈഖ് സാലിം ഹമദ് അല്‍ അലവി പ്രസ്താവിച്ചു.
ഒമാനിലെ സൂറില്‍ ഒമാന്‍ നിവാസികള്‍ കാന്തപുരത്തിന് നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൂര്‍ മസ്ഹലത്ത് കോടതി ചീഫ് ജസ്റ്റിസ് ശൈഖ് അലീം മുസല്ലം അല്‍ അലവി അധ്യക്ഷത വഹിച്ചു.
കുറഞ്ഞ കാലം കൊണ്ട് വിശാലമായ ഒരു രാജ്യത്തിന്റെ നാനാതുറകളിലും വിദ്യാഭ്യാസ വിപ്ലവവും ക്ഷേമകാരുണ്യപ്രവര്‍ത്തനങ്ങളും നടത്തുക വഴി ഇസ്‌ലാമിന്റെ കാരുണ്യപ്രവര്‍ത്തനവും സമാധാന സന്ദേശവും എല്ലാമതക്കാര്‍ക്കും പരിചയപ്പെടുത്തുന്നതില്‍ ശൈഖ് അബൂബക്കറിന് ലോകജനത മുഴുവന്‍ പിന്തുണ നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കര്‍ണാടകയാത്രക്ക് ശേഷം വിശുദ്ധകഅ്ബ കഴുകള്‍ ചടങ്ങോടെ ആരംഭിച്ച ജി സി സി യാത്രയുടെ ഭാഗമായി ഒമാനിലെത്തിയതായിരുന്നു കാന്തപുരം. സഊദി അറേബ്യ, കുവൈത്ത്, യു എ ഇ, ബഹറൈന്‍ തുടങ്ങിയ രാജ്യങ്ങളിലെ സ്വീകരണ സമ്മേളനങ്ങളും മര്‍കസ് സമ്മളന പ്രചാരണ എക്‌സലന്‍സി മീറ്റുകളും കഴിഞ്ഞ് മസ്‌ക്കറ്റിലെത്തിയ കാന്തപുരത്തിന് ഒമാന്‍ ഗ്രാന്റ് മുഫ്തി ശൈഖ് അഹ്മദ് ബിന്‍ ഹമദ് അല്‍ഖലീലി, അസിസ്റ്റന്റ് മുഫ്തി ശൈഖ് കഹ്ലാന്‍ മദീനി, ഫത്‌വാ വിഭാഗം ഡയറക്ടര്‍ ശൈഖ് സൈഫ് സുലൈമാന്‍ അല്‍ ഖലീലി തുടങ്ങിയ ഔഖാഫ് പ്രതിനിധികള്‍ ഒഖാഫ് മന്ത്രാലയത്തില്‍ സ്വീകരണം നല്‍കി.
തുടര്‍ന്ന് സ്വഹാറിലെത്തിയ കാന്തപുരത്തിന് ഒമാന്‍ ഇസ്‌ലാമിക് അഫയേഴ്‌സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സ്വഹാറിലെ ഖലീഫ ബിന്‍സായി ദ് ഗ്രാന്റ് മസ്ജിദില്‍ സ്വീകരണം നടത്തി. ശൈഖ് അലി ഇബ്രാഹീം, ശൈഖ് ഗസന്‍ ഉമൈരി, ശൈഖ് മുഹമ്മദ് ഹസന്‍ ശിബ്‌ലി പ്രസംഗിച്ചു.
തുടര്‍ന്ന് സഹം തലസ്ഥാനത്ത് സുഹൈല്‍ ബവാന്‍ ഓഡിറ്റോറിയത്തില്‍ ഒമാനികള്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ നൂറുകണക്കിന് സ്വദേശികള്‍ പങ്കെടുത്തു. സയ്യിദ് അഹ്മദ് മുഹ്മദ് അല്‍ ബാഖിര്‍ കാന്തപുരത്തെ ആദരിച്ചു.
ഒമാനിലെ സൂര്‍ സംസ്ഥാനത്ത് എത്തിയ കാന്തപുരത്തെ അബ്ദുല്ല മുബാറക് അല്‍ അറൈമി, സ്വാലിഹ് അഹമദ് അല്‍ മുഖൈനി, ശൈഖ് ആദില്‍ അല്‍മര്‍ സൂഖി തുടങ്ങിയവര്‍ സൂര്‍ അതിര്‍ത്തിയില്‍ നിന്നും സൂര്‍ ജനറല്‍ ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു.
മുന്നോറോളം ഒമാനികള്‍ സംബന്ധിച്ച സ്വീകരണ സമ്മേളനത്തില്‍ ശൈഖ് സഈദ് ജുമുഅ അല്‍ ഫാരിസി, ശൈഖ് നാസര്‍ഹമദ് അല്‍മുഖൈനി, ശൈഖ് തുര്‍കീയഈദ് അല്‍ മുഖൈനി, ശൈഖ് നാസര്‍ അള്‍ ഗൈലാനി തുടങ്ങിയവര്‍ പ്രസംഗിച്ചു.
മസ്‌കത്ത് വാദീകബീര്‍ ക്രിസ്റ്റല്‍ ഓഡിറ്റോറിയത്തില്‍ ഐ സി എഫ്, കെ സി എഫ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ ആയിരക്കണക്കിന് കേരളക്കാരും കര്‍ണാടക നിവാസികളും പങ്കെടുത്തു. മര്‍കസ് ഡയറക്ടര്‍ ഡോ.എം എ എച്ച് അസ്ഹരി, മര്‍കസ് ജി ആര്‍ ഒ തറയിട്ടാല്‍ ഹസന്‍ സഖാഫി, അബ്ദുസ്സലാം പാണ്ടിക്കാട്, അബ്ദുല്ലത്തീഫ് അഹ്‌സനി തുടങ്ങിയവര്‍ കാന്തപുരത്തെ അനുഗമിച്ചു.

Latest