ടി ഒ സൂരജിനെ വിജിലന്‍സ് ചോദ്യം ചെയ്തു

Posted on: November 21, 2014 9:34 pm | Last updated: November 22, 2014 at 12:47 am

sooraj-iasകൊച്ചി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജിനെ വിജിലന്‍സ് സംഘം ചോദ്യം ചെയ്തു. കൊച്ചിയിലെ വിജിലന്‍സ് ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്.സൂരജിന്റെ ഓഫീസിലും വീടുകളിലും കഴിഞ്ഞ ദിവസം വിജിലന്‍സ് നടത്തിയ റെയ്ഡില്‍ അനധികൃത സ്വത്ത് കണ്ടെത്തിയിരുന്നു.

ഇതേ തുടര്‍ന്ന് എപ്പോള്‍ വിളിച്ചാലും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് വിജിലന്‍സ് സൂരജിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. സൂരജിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത രേഖകള്‍ കോടതിയില്‍ ഹാജരാക്കുകയും സൂരജിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് വിജിലന്‍സ് സര്‍ക്കാരിന് ശിപാര്‍ശ നല്‍കുകയും ചെയ്തിരുന്നു.