Connect with us

Techno

വളച്ച് പോക്കറ്റിലിടാവുന്ന സ്മാര്‍ട് ഫോണുമായി സാംസംഗ്

Published

|

Last Updated

സോള്‍: ഒടിക്കാനും മടക്കാനും കഴിയുന്ന ഫ്‌ളക്‌സിബിള്‍ സ്‌ക്രീനുള്ള സാംസംഗ് സ്മാര്‍ട് ഫോണിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് നാളേറെയായി. ചില വെബ്‌സൈറ്റുകള്‍ ചിത്രങ്ങളും ഫോണിന്റെ സവിശേഷതകളും പുറത്തുവിടുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ഫോണ്‍ എന്ന് വിപണിയിലെത്തുമെന്ന് വിവരമൊന്നും പുറത്തുവന്നിരുന്നില്ല

സ്മാര്‍ട് ഫോണ്‍ രംഗത്തെ വിപ്ലവകരമായ മാറ്റമായി പ്രതീക്ഷിക്കപ്പെടുന്ന ഫോണ്‍ 2015ല്‍ ഇറക്കുമെന്നാണ് അവസാനം പുറത്തുവരുന്ന വിവരങ്ങള്‍. 2012 കണ്‍സ്യൂമര്‍ ആന്‍ഡ് ഇലക്ട്രോണിക്ക് ഷോയില്‍ സാംസംഗ് ഫെളെക്‌സിബിള്‍ ഡിസ്‌പ്ലേയുടെ പ്രോട്ടോടൈപ്പ് അവതരിപ്പിച്ചിരുന്നു. അന്നു മുതല്‍ ടെക്ക് ലോകം ഇതുവച്ചുള്ള സാംസങ്ങ് ഫോണിനായി കാത്തിരിക്കുകയായിരുന്നു.