Connect with us

Thrissur

മൊബൈല്‍ ഫോണ്‍ താഴെ വീണു;യാത്രക്കാരി അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി

Published

|

Last Updated

കൊരട്ടി: ട്രെയിന്‍ യാത്രക്കിടെ മൊബൈല്‍ ഫോണ്‍ താഴെ വീണതിനെ തുടര്‍ന്ന് യാത്രക്കാരി അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. കുര്‍ള എക്‌സ്പ്രസാണ് ചിറങ്ങര റെയില്‍വേ ഗേറ്റിന് സമീപം 20 മിനിറ്റോളം നിര്‍ത്തിയിടേണ്ടി വന്നത്.

ബുധനാഴ്ച്ച രാത്രി 12.30നാണ് സംഭവം. യാത്രക്കാരി പുറത്തിറങ്ങി മൊബൈല്‍ എടുത്തെങ്കിലും ചങ്ങല വലിച്ചപ്പോള്‍ ബ്രേക്ക് ജാമായതിനാലാണ് ട്രെയിന്‍ യാത്ര തുടരാന്‍ വൈകിയത്.

Latest