Connect with us

Kasargod

അഭിലാഷിന്റെ യഥാര്‍ഥ ഘാതകരെ കണ്ടെത്തണം: എസ് വൈ എസ്

Published

|

Last Updated

ബല്ലാ കടപ്പുറം: ഹൊസ്ദുര്‍ഗ് ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ഥി മീനാപ്പീസ് കടപ്പുറത്തെ അഭിലാഷ് വധിക്കപ്പെടുന്നതിനുത്തരവാദികളായവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണണമെന്ന് ബല്ലാകടപ്പുറം എസ് വൈ എസ് ശാഖാ പ്രസിഡന്റ് അബ്ദുല്‍ ഹമീദ് മദനിയും സെക്രട്ടറി അബ്ദുറശീദ് സഅദിയും ആവശ്യപ്പെട്ടു.
അഭിലാഷിന്റെ മരണം മനുഷ്യത്വമുള്ള മനസ്സിനെ മുറിവേല്‍പിക്കുന്നതാണ്. മരണത്തിനു പിന്നില്‍ കറുത്ത കരങ്ങളുണ്ടെങ്കില്‍ അത് നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്.
സമൂഹത്തില്‍ ഇന്ന് വളര്‍ന്നുവരുന്ന കുറ്റകൃത്യങ്ങളും അക്രമവാസനയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഹരി മാഫിയകളുടെ കടന്നുകയറ്റവും നിയന്ത്രിക്കപ്പെടേണ്ടതാണ്. അതിന് സമഗ്രമായ അന്വേഷണം നടത്തണമെന്നും ബാഹ്യശക്തികളെ ഇടപെടാനനുവദിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു.
അഭിലാഷിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ എസ് വൈ എസ് ബല്ലാ കടപ്പുറം യൂനിറ്റ് ദുഃഖം രേഖപ്പെടുത്തി.

Latest