Connect with us

Ongoing News

പതിമൂന്നുകാരിയുടെ വിവാഹനിശ്ചയം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ തടഞ്ഞു

Published

|

Last Updated

കൊച്ചി: പതിമൂന്ന് വയസ്സുകാരിയുടെ വിവാഹ നിശ്ചയം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് തടഞ്ഞു.
കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിന് സമീപത്തെ ഗാലക്‌സി അപ്പാര്‍ട്‌മെന്റിലെ എഫ് 4ല്‍ താമസിക്കുന്ന ഇസ്മയില്‍ സേഠാണ് പ്രായപൂര്‍ത്തിയാകാത്ത മകളുടെ വിവാഹനിശ്ചയം നടത്തിയത്.
ബുധനാഴ്ച ഉച്ചയോടെ മംഗലാപുരം സ്വദേശിയുമായി കുട്ടിയുടെ വിവാഹം നടത്താനായിരുന്നു വീട്ടുകാരുടെ ശ്രമം. കലൂരിനു സമീപം പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ വിവാഹം വീട്ടുകാര്‍ നടത്താനൊരുങ്ങുകയാണെന്ന ഫോണ്‍ സന്ദേശം ചൈല്‍ഡ്‌ലൈന്‍ ഓഫിസിലെത്തുകയായിരുന്നു. പൊലീസ് വനിതാ സെല്ലിലും വിവരമറിയിച്ചു. തുടര്‍ന്ന് സാമൂഹിക നീതി വകുപ്പിന്റെ ബാല വിവാഹ നിരോധന ഓഫീസറും പൊലീസും കുട്ടിയുടെ കുടുംബം താമസിക്കുന്ന ഫഌറ്റിലെത്തി.
സംഭവ സമയം പെണ്‍കുട്ടിയുടെ പിതാവും ഏതാനും ബന്ധുക്കളും മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്.
വിവാഹനിശ്ചയം മാത്രമാണ് നടക്കുന്നതെന്നും അഞ്ചു വര്‍ഷത്തിനു ശേഷമേ കുട്ടിയുടെ വിവാഹം നടത്തുകയുള്ളൂവെന്നും മാതാപിതാക്കളും ബന്ധുക്കളും മൊഴി നല്‍കി. തുടര്‍ന്ന് ഇക്കാര്യം പോലിസ് രേഖാമൂലം എഴുതി വാങ്ങി.