ആഭ്യന്തരോത്പാദനത്തിന്റെ 27 ശതമാനം വ്യോമ മേഖലയില്‍ നിന്ന്

Posted on: November 19, 2014 6:14 pm | Last updated: November 19, 2014 at 6:14 pm

ദുബൈ: ദുബൈയുടെ ആഭ്യന്തരോത്പാദനത്തിന്റെ 27 ശതമാനം ഗതാഗത മേഖലയില്‍ നിന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍, ദുബൈ എയര്‍പോര്‍ട്‌സ്, അനുബന്ധ വിഭാഗങ്ങള്‍ എന്നിവ ചേര്‍ന്നു ദുബൈ സമ്പദ്ഘടനക്ക് നല്‍കിയത് 2,670 കോടി ഡോളറാണ്. വ്യോമ മേഖല 4,16,500 തൊഴിലവസരങ്ങളും ലഭ്യമാക്കി. ദുബൈയിലെ മൊത്തം തൊഴിലവസരങ്ങളുടെ 21% ആണിത്.
രാജ്യാന്തര ഗവേഷണ സ്ഥാപനമായ ഓക്‌സ്ഫഡ് ഇക്കണോമിക്‌സിന്റെ സര്‍വേയുടെ അടിസ്ഥാനത്തിലാണ് കണക്കുകള്‍. സാമ്പത്തിക വികസനത്തിന്റെ പ്രധാന ഘടകമായാണു വ്യോമയാനരംഗത്തിന്റെ വളര്‍ച്ചയെ കണക്കാക്കുന്നത്. വ്യക്തമായ കാഴ്ചപ്പാട്, ശ്രദ്ധാപൂര്‍വമുള്ള ആസൂത്രണം, നടപ്പാക്കലിലെ മികവ് തുടങ്ങിയവയാണു നേട്ടത്തിനു പിന്നിലെന്ന് ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി, ദുബൈ എയര്‍പോര്‍ട്ട് എന്നിവയുടെ ചെയര്‍മാനും എമിറേറ്റ്‌സ് എയര്‍ലൈന്‍ ആന്‍ഡ് ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവുമായ ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം അറിയിച്ചു.