Connect with us

Kozhikode

ലൈഫ് എന്റിച്ച്‌മെന്റ് ട്രൈനിംഗ്: നവംബര്‍ 23 മുതല്‍ മര്‍കസ് ഇഹ്‌റാമില്‍

Published

|

Last Updated

കോഴിക്കോട്: ‘മക്കളെ വളര്‍ത്താന്‍, നല്ല മാതാവാകാന്‍’ എന്ന ശീര്‍ഷകത്തില്‍ മര്‍കസ് ഇഹ്‌റാം സംഘടിപ്പിക്കുന്ന ലൈഫ് എന്റിച്ച്‌മെന്റ് ട്രൈനിംഗ് നവംബര്‍ 23ന് ആരംഭിക്കും. പ്രശസ്ത മന:ശാസ്ത്രജ്ഞനും ഹീല്‍ യുവര്‍ ലൈഫ് ഫൗണ്ടേഷന്‍ യു.എസ്.എ യുടെ കേരളത്തിലെ ഒരേയൊരു അംഗീകൃത ട്രൈനറും മര്‍കസ് ഇഹ്‌റാമിന്റെ ഹോണററി ഡയറക്ടറുമായ അബ്ദു മാനിപുരമാണ് പ്രോഗ്രാം നയിക്കുക. മാസത്തില്‍ ഒന്നു വീതം 20 ക്ലാസുകളായിരിക്കും നടക്കുക. കുട്ടികളുടെ പ്രശ്‌നങ്ങള്‍ക്ക് ആവശ്യമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുക എന്നതിനുപുറമെ ട്രൈനിംഗ് രംഗത്തേക്ക് പ്രവേശിക്കാനും സന്തുഷ്ടമായ കുടുംബജീവിതം നയിക്കുവാനും പഠിതാവിന് സാധ്യമാകുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും വിളിക്കുക: 7034772919

Latest