കൈരളി സെമിനാര്‍ നടത്തി

Posted on: November 18, 2014 8:44 pm | Last updated: November 18, 2014 at 8:44 pm

Kairali Seminar Mr. Sathyan Madakkara Presenting topicഫുജൈറ: കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഫുജൈറയുടെ ആഭിമുഖ്യത്തില്‍ വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിച്ചു.
പ്രവാസികളും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും എന്ന വിഷയത്തില്‍ അഫ്‌സല്‍, സൈമണ്‍ സാമുവേല്‍, സി കെ ലാല്‍ എന്നിവര്‍ ക്ലാസുകള്‍ക്കു നേതൃത്വം നല്‍കി.
‘കുമാരനാശാന്റെ ലീലാകാവ്യം 100 വയസ്, നവോത്ഥാനത്തിന്റെ പുനര്‍വായന’എന്ന വിഷയത്തില്‍ കവി സത്യന്‍ മാടാക്കര വിഷയം അവതരിപ്പിച്ചു. നിരൂപകന്‍ അരവിന്ദന്‍ പണിക്കശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. അനീഷ് ആയാടത്തില്‍ അനുബന്ധ പ്രഭാഷണം നടത്തി. കൈരളി പ്രസിഡന്റ് പി എം അശ്‌റഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്തോഷ്‌കുമാര്‍, റശീദ്, സുകുമാരന്‍, അജ്മല്‍, ശങ്കരന്‍, സുഭാഷ് സംസാരിച്ചു.