Connect with us

Gulf

വ്യത്യസ്ത പരിപാടികളോടെ ഷാര്‍ജയില്‍ ശിശുദിനാഘോഷം

Published

|

Last Updated

ഷാര്‍ജ: ഇന്ത്യയുടെ രാഷ്ട്രശില്‍പി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 125-ാം ജന്മദിനം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കള്‍ച്ചറല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ശിശുദിനമായി ആഘോഷിച്ചു. ചെങ്കോട്ടയുടെ പാശ്ചാത്തലത്തില്‍ 50ലേറെ കുരുന്നു ചാച്ചാജിമാരെ അണിനിരത്തി കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത ഹൃതിക് മാധവ് “സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍” എന്ന നെഹ്‌റു നടത്തിയ വിഖ്യാതമായ പ്രസംഗം സ്റ്റേജില്‍ പുനരവതരിപ്പിച്ചു.
ആറ് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി സംഘടിപ്പിച്ച ബേബി കിംഗ് മത്സരത്തില്‍ ഗൗതം മേനോനും ബേബിക്യൂന്‍ മത്സരത്തില്‍ ജൊവാന ജോമിയും കിരീടം നേടി. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. അസോസിയേഷന്‍ പ്രസിഡന്റ് കെ ബാലകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി അഡ്വ. വൈ എ റഹീം, ട്രഷറര്‍ ബിജു സോമന്‍, വൈസ് പ്രസിഡന്റ് ഷിബുരാജ്,കള്‍ച്ചറല്‍ കമ്മിറ്റി കണ്‍വീനര്‍ പി ആര്‍ പ്രകാശ്, കോഡിനേറ്റര്‍ പി കെ അലികുഞ്ഞി, മാനേജിംഗ് കമ്മിറ്റി അംഗം മാധവന്‍ നായര്‍ പാടി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Latest