Connect with us

Palakkad

കല്‍പ്പാത്തി രഥോത്സവം കണ്ട് മടങ്ങിയത് മരണത്തിലേക്ക്

Published

|

Last Updated

പാലക്കാട്: കല്‍പ്പാത്തി രഥോത്സവം കണ്ട് മടങ്ങിയത് മരണത്തിലേക്ക്.ശനിയാഴ്ച രാത്രി കല്‍പ്പാത്തി രഥോത്സവം ശ്രീനിവാസനും ഭാര്യയും കുട്ടികളും പോയിരുന്നു.
വളരെ സന്തോഷത്തോടെ കുട്ടികളോടൊപ്പം പോകുന്നത് കണ്ട നാട്ടുകാര്‍ക്ക് പിന്നീട് കാണാന്‍ സാധിച്ചത് വിറങ്ങലിച്ച് കിടക്കുന്ന ഇവരെയായിരുന്നു. ആദ്യം വിശ്വാസിക്കാനായില്ല. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് പറയപ്പെടുന്നു.
ഞായറാഴ്ച രാവിലെ ഏഴോടെയാണ് സഹോദരനായ ഭൈരവന്‍ ചേട്ടന്‍ വാതില്‍തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാരെ കൂട്ടി കതക് പൊളിച്ച് അകത്ത് കയറിയത്. കട്ടിലില്‍ അച്ചനും മകന്റെയും താഴെ അമ്മയും മകളുടെയും ചലനമറ്റ ശരീരങ്ങള്‍ കണ്ടതോടെ എന്തുചെയാന്‍ കഴിയാത്ത സ്ഥിതിയാലായിരുന്നു പിതാവ് ഗുരുവായൂരപ്പനും അമ്മ രുഗ്മിണിയും. രാവിലെ അഞ്ചുമണിക്ക് എണീറ്റ് വീട്ടില്‍ പൂജ ചെയ്യാത്തത് കാണാതായ,പ്പോഴാണ് സംശയത്തെതുടര്‍ന്ന് വാതില്‍ കുത്തിതുറന്ന് അകത്ത് കടന്നത്. അച്ചനും അമ്മയോടൊപ്പമാണ് ശ്രീനിവാസനും ഭാര്യ മണിമുകിലും താമസിച്ചത്. മുകളിലത്തെ നിലയില്‍ സഹോദരനും ഭാര്യയുമാണ്താമസിക്കുന്നത്. അയല്‍വാസികളായ ശ്രീനിവാസനും ഭാര്യ മണിമുകിലും വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായിരുന്നിട്ടും പ്രണവിവാഹം കഴിച്ചത്. മണിമുകിലിന്റെ അച്ചന്‍ കഴിഞ്ഞ ഒരുമാസം മുമ്പാണ് തൃശൂര്‍ വച്ച് മരമണടഞ്ഞത്. സാമ്പത്തിക ബാദ്ധ്യതയുള്ളതിനാലാകാം മൂന്നാഴ്ച തൊട്ട് മണിമുകില്‍ പട്ടിക്കരയിലെ ഒരു കച്ചവടസ്ഥാപനത്തില്‍ ജോലിക്കുപോകുകയാണെന്ന് പറഞ്ഞ് സ്ത്രീകള്‍ വിലപിക്കുകയായിരുന്നു. ഇളയവനായ ദേവനന്ദനെയുംവൈഷ്ണവിയെയും പ്രദേശത്തെ ഏവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. എല്ലാരോടും ടാറ്റാ കാണിച്ച് ചിരിക്കുന്ന ദേവനന്ദന്റെ ചേതനയറ്റ ശരീരം കാണാന്‍ കഴിയാതെ നാട്ടുകാരില്‍ പലരും വാവിട്ടും കരഞ്ഞു. സ്ത്രീകള്‍ പലരും ഇവരെ ഒരു നോക്ക് കാണുവാന്‍ ശ്രമിച്ചു. വൈഷ്ണവി കാണിക്കമാത കോണ്‍വെന്റില്‍ എല്‍കെജി വിദ്യാര്‍ഥിയും ദേവനന്ദന്‍ പള്ളിത്തെരുവ് അങ്കണവാടിയിലുമാണ് പഠിക്കുന്നത്. ജില്ല ആശുപത്രിയില്‍ ഞായറാഴ്ച ഉച്ചയോടെ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം വൈകീട്ടോടെ കുന്നംപുറം ശ്മശാനത്തില്‍ ഇവരുടെ മൃതദേഹം സംസ്‌കരിച്ചു.

Latest