Connect with us

Palakkad

ജില്ലയില്‍ ചെങ്കണ്ണ് പടരുന്നു

Published

|

Last Updated

പാലക്കാട്:ജില്ലയില്‍ ചെങ്കണ്ണ് പടരുന്നു. ബാക്ടരീയമൂലമുള്ള ചെങ്കണ്ണാണ് ഇപ്പോള്‍ പടരുന്നത്. കാലാവസ്ഥയിലുണ്ടായ മാറ്റമാണ് രോഗം പടരാന്‍ കാരണം .
നേത്രഗോളങ്ങള്‍ക്ക് പുറത്തും കണ്‍പോളകള്‍ക്കുള്ളിലായുമുള്ള ആവരണത്തിലുണ്ടാകുന്ന നീര്‍ക്കെട്ടാണ് ചെങ്കണ്ണ്. പെട്ടെന്ന് കണ്ണിലുണ്ടാകുന്ന ചുമപ്പ്, പോളകള്‍ക്കുണ്ടാകുന്ന വീക്കം ,കണ്ണിലുണ്ടാകുന്ന അസ്വസ്ഥത എന്നിവയാണ് രോഗലക്ഷണം.ഇപ്പോള്‍ പടരുന്നത് ബാക്ടീരിയ മൂലമുള്ള ചെങ്കണ്ണാണെന്നാണ് വിദഗ്ധാഭിപ്രായം. കൃത്യമായ വിശ്രമം, ആന്റിബയോട്ടിക് തുള്ളി മരുന്നുകള്‍ എന്നിവയാല്‍ ഒരാഴ്ചക്കുള്ളില്‍ ഈ ചെങ്കണ്ണ് മാറും. ഇതിനിടയില്‍ വൈറസ് ബാധയാലുള്ള ചെങ്കണ്ണും ഉണ്ടാകുന്നുണ്ട്.
ഇത് പിടിപെട്ടാല്‍ രണ്ടാഴ്ച വരെ നീണ്ടുനില്‍ക്കും. കാഴ്ചയില്‍ മങ്ങലുണ്ടാക്കാനും സാധ്യതയുണ്ട്. രോഗം പിടിപെട്ടവരുടെ ശുചിത്വം രോഗം പടരാനുള്ള സാധ്യത കുറയ്ക്കും. രോഗബാധയുള്ള കണ്ണില്‍ തൊട്ടാല്‍ സോപ്പ് ഉപയോഗിച്ച് നന്നായി കൈകഴുകണം.
ശുദ്ധജലം ഉപയോഗിച്ച് കണ്ണ് ഇടക്കിടെ കഴുകണം. അതേസമയം രോഗബാധയുള്ളവരുടെ കണ്ണില്‍ നോക്കിയാല്‍ രോഗം പടരുമെന്നത് മിഥ്യാധാരണയാണെന്നും വിദഗ്ധര്‍ പറയുന്നു. കാലാവസ്ഥയിലെ വ്യതിയാനം രോഗപകര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്നതിനാല്‍ ശുചിത്വം പാലിക്കുകമാത്രമാണ് രോഗ പ്രതിരോധ മാര്‍ഗം.

---- facebook comment plugin here -----

Latest