Connect with us

Malappuram

കാട്ടുപന്നിയെ പിടിക്കാനുള്ള ശ്രമത്തിനിടെ പന്നിപ്പടക്കങ്ങളുമായി രണ്ട് പേര്‍ അറസ്റ്റില്‍

Published

|

Last Updated

നിലമ്പൂര്‍: നിലമ്പൂര്‍ റെയ്ഞ്ചിലെ കാഞ്ഞിരപ്പുഴ നെല്ലിപൊയില്‍ വനമേഖലയില്‍ കാട്ടുപന്നിയെ പന്നിടിക്കാന്‍ പന്നിപ്പടക്കങ്ങള്‍ വെക്കുതിനിടെ രണ്ടുപേര്‍ വനപാലകരുടെ പിടിയിലായി.
പൂക്കോട്ടുമണ്ണ പറങ്ങോടന്‍ കൃഷ്ണന്‍ (49), വെള്ളിമുറ്റം കൊടീരി പഞ്ചാരപ്പടി പലയംകോട് ആലിന്റെവടക്കില്‍ ബിനു(30) എിവരാണ് ശനിയാഴ്ച രാത്രി 7.40ഓടെ കാഞ്ഞിരപ്പുഴ ഡെപ്യൂട്ടി റെയ്ഞ്ചര്‍ കെ വി ബിജുവും സംഘവും അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും ആറു പന്നിപ്പടക്കങ്ങളും, ഒരുബൈക്കും പിടികൂടിയിട്ടുണ്ട്.
പടക്കങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് അത്യൂഗ്രശേഷിയുള്ളതെ് വനപാലകര്‍ പറഞ്ഞു. പെട്രോളിംഗിനിടെയാണ് വനത്തിനുള്ളില്‍ ഒരു ബൈക്ക് വനപാലകരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് പ്രതികള്‍ പന്നിയെ പിടിക്കാന്‍ പടക്കം വെക്കുതായി കണ്ടത്. കൃഷ്ണന്റെ ബൈക്കാണിതെന്ന് വനപാലകര്‍ പറഞ്ഞു. കാട്ടുപന്നിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ 2012ലും വനത്തിനുള്ളില്‍ തീവെച്ചതിന് 2013ലും കൃഷ്ണനതെരിരെ കേസ് നിലവിലുണ്ട്.
ജില്ലാ പൊലീസ് സൂപ്രണ്ടിനെ വിവരമറിയച്ചതിന്റെ അടിസ്ഥാനത്തില്‍ പന്നിപടക്കങ്ങള്‍ പോത്തുകല്‍ പൊലീസിന് കൈമാറി. പ്രതികളെ മഞ്ചേരി വനം കോടതിയില്‍ ഹാജരാക്കി.
റെയിഡില്‍ ഗ്രേഡ് ഡെപ്യൂട്ടി റെയ്ഞ്ചര്‍ പി സി ശൂലപാണി, ബീറ്റ്‌ഫോറസ്റ്റ് ഓഫീസര്‍മാരായ ടി സല്‍മാന്‍ ഹാരിസ്, പി പി അഖില്‍ദേവ്, മനോജ് എബ്രഹാം, പി ബിജു, സുധീഷ് എന്നിവരും പങ്കെടുത്തു. ആയുധ നിയമപ്രകാരം കേസിലെ തുടരന്വേഷണം പൊലീസാണ് നടത്തുക.
പുലിയെ പേടിച്ച്
പുത്തൂര്‍ ഉറങ്ങിയില്ല
കോട്ടക്കല്‍: പുലിയെ പേടിച്ച് നാടുറങ്ങിയില്ല. പുത്തൂര്‍, ഉദരാണി നിവാസികളാണ് കഴിഞ്ഞ രാത്രി പുലിയെ പേടിച്ച് ഉറക്കമൊഴിച്ച് കഴിച്ചുകൂട്ടിയത്. രാത്രി ഒരുമണിയോടെ ഈ ഭാഗത്തേക്ക് വന്ന ഓട്ടോ ഡ്രൈവറാണ് പുലിയെന്ന് കരുതുന്ന ജീവിയെ കണ്ടത്. മതിലില്‍ നിന്നും റോഡിലേക്ക് ചാടിയ ജീവി റോഡ് മുറിച്ച് പൊന്തക്കാട്ടിലൊളിച്ചു. വിവരം ഇദ്ദേഹം പരിസരത്തെ പരിചയക്കാര്‍ക്ക് കൈമാറി. അറിഞ്ഞവര്‍ വാര്‍ത്ത കൈമാറിയതോടെ നാടുമുഴുക്കെ പുലിപ്പേടിയില്‍ ഉറക്കമൊഴിച്ച് നേരം വെളുപ്പിച്ചു. സമീപ പ്രദേശമായ കൂരിപ്പറമ്പ്, നിലാപ്പറമ്പ് ഭാഗങ്ങളില്‍ പുലിയുടെതെന്ന് ധരിക്കുന്ന കാല്‍പാടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടിരുന്നു. ഇവ രണ്ടും കൂടിയായതോടെയാണ് ജനം പുലിപ്പേടിയിലായി ഉരക്കമൊഴിച്ചത്.

Latest