ആന്ധ്രയിലെ ഒരു ഗ്രാമം സച്ചിന്‍ ദത്തെടുത്തു

Posted on: November 16, 2014 7:37 pm | Last updated: November 17, 2014 at 9:01 am

sachin4julyനെല്ലൂര്‍: ആന്ധ്രാപ്രദേശിലെ നെല്ലൂരിലെ ഒരു ഗ്രാമം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ദത്തെടുത്തു. രാജ്യസഭാ എം പിയായ സച്ചിന്‍ കേന്ദ്രസര്‍ക്കാരിന്റെ സന്‍സദ് ആദര്‍ശ് ഗ്രാം യോജന പദ്ധതിയുടെ ഭാഗമായാണ് പുട്ടംരാജു കാന്ദ്രിക ഗ്രാമത്തെ ദത്തെടുത്തത്.

ഗ്രാമത്തില്‍ 2.79 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കാണ് സച്ചിന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. സച്ചിന് ഗ്രാമവാസികള്‍ സ്‌നേഹോഷ്മളമായ സ്വീകരണം നല്‍കി. ഗ്രാമവാസികളുമായി സംവദിച്ച സച്ചിന്‍ അവരുടെ കലാപരിപാടികളും ആസ്വദിച്ചു.