Connect with us

Kerala

അഡ്ജസ്റ്റ്‌മെന്റ് സമരം നടന്നിട്ടില്ല; സി പി ഐക്ക് പിണറായിയുടെ രൂക്ഷ വിമര്‍ശനം

Published

|

Last Updated

തിരുവനന്തപുരം: സി പി എം അഡ്ജസ്റ്റ്‌മെന്റ് സമരങ്ങള്‍ നടത്തുന്നുവെന്ന ആരോപണമുന്നയിച്ച സി പി ഐക്കെതിരെ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ രൂക്ഷ വിമര്‍ശനം. വ്യക്തമായ ധാരണയോടെ തന്നെയാണ് സി പി എം സമരങ്ങള്‍ അവസാനിപ്പിച്ചിട്ടുള്ളത്. കൂട്ടായ ആലോചനയില്ലാതെ ഒരു സമരവും അവസാനിപ്പിച്ചിട്ടില്ല.

അഡ്ജസ്റ്റ്‌മെന്റ് സമരത്തെ കുറിച്ച് സി പി ഐക്ക് എന്തെങ്കിലും അറിയാമെങ്കില്‍ അതവര്‍ വ്യക്തമാക്കണം. കേരളത്തില്‍ കോണ്‍ഗ്രസ് ബന്ധത്തിന്റെ ഹാങ്ഓവര്‍ ഇപ്പോഴുമുള്ള പാര്‍ട്ടിയാണ് സി പി ഐ. ഭട്ടിന്‍ഡ കോണ്‍ഗ്രസിനു ശേഷവും കേരളത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സി പി ഐ ഭരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സി പി ഐ അഡ്ജസ്റ്റ്‌മെന്റ് സമരത്തെ കുറിച്ച് പറയുമ്പോള്‍ സംശയം തോന്നുന്നുണ്ട്. സ്വന്തം പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ തന്നെ ജനങ്ങളോട് വിളിച്ച് പറഞ്ഞവരാണ് സി പി ഐ എന്നും പിണറായി കുറ്റപ്പെടുത്തി.

ബാര്‍ കോഴ വിവാദത്തില്‍ കെ എം മാണി രാജിവെക്കണമെന്നാണ് സി പി എം നിലപാട്. ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള പ്രക്ഷോഭ പരിപാടികള്‍ നാളെ ചേരുന്ന എല്‍ ഡി എഫ് യോഗം ചര്‍ച്ച ചെയ്യുമെന്നും പിണറായി പറഞ്ഞു.