ബ്രിസ്‌ബെയ്‌നില്‍ ഗാന്ധിജിയുടെ പ്രതിമ മോദി അനാച്ഛാദനം ചെയ്തു

Posted on: November 16, 2014 4:27 pm | Last updated: November 16, 2014 at 11:24 pm

gandhi-statueബ്രിസ്‌ബെയ്ന്‍: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തു. റോമ സ്ട്രീറ്റ് പാര്‍ക്ക് ലാന്റിലാണ് പ്രതിമ സ്ഥാപിച്ചത്. പോര്‍ബന്തറില്‍ ഒക്ടോബര്‍ രണ്ടിന് ജനിച്ചത് ഒരു വ്യക്തിയല്ല ഒരു യുഗമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഗാന്ധിജിയുടെ പ്രസക്തി ഇന്നും നിലനില്‍ക്കുന്നുണ്ട്. അധികാരമേറ്റതുമുതല്‍ താന്‍ പലപ്പോഴും ഗാന്ധിജിയെ അനുസ്മരിച്ചിട്ടുണ്ട്. ലോകത്തെ ഭീഷണിയിലാഴ്ത്തുന്ന തീവ്രവാദത്തിനും ആഗോള താപത്തിനും പരിഹാരം ഗാന്ധിജിയുടെ വാക്കുകളിലുണ്ട്. അഹിംസ സിദ്ധാന്തത്തിലൂടെ അദ്ദേഹം പറയുന്നത് വാക്കുകൊണ്ടുപോലും ആരെയും മുറിവേല്‍പ്പിക്കരുതെന്നാണ്. ഗാന്ധിജി പ്രകൃതിയെയും സ്‌നേഹിച്ചിരുന്നു. പ്രകൃതിയെ ചൂഷണം ചെയ്യുന്നതിനെതിരായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകള്‍ എന്നും പ്രധാനമന്ത്രി പറഞ്ഞു.